കണ്ണൂരിൽ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; എസ് പി ഓഫീസിലേക്ക് ഇരച്ചുകയറി പ്രവർത്തകർ, കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി
കണ്ണൂർ: കണ്ണൂർ എസ് പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറി. സംഘർഷത്തിൽ കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി. ബാരിക്കേഡും വശത്തുണ്ടായിരുന്ന മതിലും തകർത്താണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കയറിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു. ഡിഐജി സ്ഥലത്തെത്തിയിട്ടുണ്ട്.
إرسال تعليق