Join News @ Iritty Whats App Group

ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം വടാട്ടുപാറയിൽ, മരിച്ചത് ദന്തൽ കോളേജ് വിദ്യാർത്ഥികൾ

ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം വടാട്ടുപാറയിൽ, മരിച്ചത് ദന്തൽ കോളേജ് വിദ്യാർത്ഥികൾ


എറണാകുളം: എറണാകുളം കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. അവധി ദിവസം ആയതുകൊണ്ട് ഒമ്പതുപേരുടെ വിദ്യാർത്ഥികളുടെ സംഘം വടാട്ടുപാറ പലവൻപടി പുഴയിൽ എത്തിയതായിരുന്നു. ഒമ്പത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർത്ഥികൾ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group