Join News @ Iritty Whats App Group

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ലി​ൽ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി; ച​ർ​ച്ച​യ്ക്ക് റോ​ജി.​എം.​ജോ​ണി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി; പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ലി​ൽ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി; ച​ർ​ച്ച​യ്ക്ക് റോ​ജി.​എം.​ജോ​ണി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി; പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല


കൊ​ച്ചി: ‌മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്ത് ഉ​ന്ന​തി​യി​ലെ ഒ​ഴി​പ്പി​ക്ക​ലി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നേ​യും വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യേ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ കോ​ട​തി​യോ​ട് സാ​വ​കാ​ശം ചോ​ദി​ക്കാ​നും സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്.
മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്ത് ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി 23-ന് ​തു​ട​ര​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ 23-ന് ​പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സം തു​ട​ര​ണം. 25-ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ന​ട​പ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​തേ സ​മ​യം, ഭൂ​മി കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്ന് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​ക്ക് ന​ല്‍​കി​യ ക​ത്തി​ലാ​ണ് പോ​ലീ​സ് മേ​ധാ​വി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ര​ന്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group