എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍, നിയന്ത്രണത്തിനുള്ള മോദിയുടെ അഭ്യർത്ഥന കഴിവുകേടിന്‍റെ തെളിവ്:രാഹുല്‍ഗാന്ധി
ദില്ലി: പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണ് ഇന്നലത്തെ പ്രസ്താവനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ് എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി
मोदी जी ने कल जनता से त्याग मांगे - सोना मत ख़रीदो, विदेश मत जाओ, पेट्रोल कम जलाओ, खाद और खाने का तेल कम करो, मेट्रो में चलो, घर से काम करो।ये उपदेश नहीं - ये नाकामी के सबूत हैं।12 साल में देश को इस मुक़ाम पर ला दिया है कि जनता को बताना पड़ रहा है - क्या ख़रीदे, क्या न…</p><p>— Rahul Gandhi (@RahulGandhi) May 11, 2026
മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യും ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും ഭാഗിക ലോക്ക്ഡൗൺ ഒന്നും തല്ക്കാലം പരിഗണനയിൽ ഇല്ല
പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ് മോദിയുടെ അഭ്യർത്ഥന കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണം വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം കാർപൂളിംഗ് അടക്കം നടപ്പാക്കണം ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം മെട്രോ ഉള്ള നഗരങ്ങളിൽ ആ സൗകര്യംഉപയോഗിക്കണം ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു
إرسال تعليق