'മുസ്ലിം ലീഗിൽ ചേർന്ന ശേഷം ക്ഷേത്രപരിപാടികളിൽ ചിലർ വിലക്ക് ഏർപ്പെടുത്തുന്നു'; ആരോപണവുമായി ഞരളത്ത് ഹരിഗോവിന്ദൻ
മലപ്പുറം: മുസ്ലിം ലീഗിൽ ചേർന്ന ശേഷം ക്ഷേത്ര പരിപാടികളിൽ ചിലർ വിലക്ക് ഏർപ്പെടുത്തിയതായി ആരോപിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്തു ഹരിഗോവിന്ദൻ. നിശ്ചയിച്ച പരിപാടികൾ പലതും റദ് ചെയ്യുകയാണ്. സംഘപരിവാർ അനുകൂലികളാണ് ഇതിനു പിന്നിൽ. സീറ്റ് മോഹിച്ചാണ് ലീഗിൽ പോയതെന്ന വിമർശനത്തിൽ വസ്തുതയില്ല. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദൻ പറഞ്ഞു.
إرسال تعليق