Join News @ Iritty Whats App Group

തമിഴ്നാട്ടിൽ മാസ്സായി വിജയ്; ആദ്യ മണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് ടിവികെ; ഡിഎംകെ സഖ്യം 52 സീറ്റിൽ

തമിഴ്നാട്ടിൽ മാസ്സായി വിജയ്; ആദ്യ മണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് ടിവികെ; ഡിഎംകെ സഖ്യം 52 സീറ്റിൽ


തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ തുടക്കത്തിൽ കളംപിടിച്ച് നടൻ വിജയിന്റെ ടിവികെ. 234 മണ്ഡലങ്ങളിൽ 92 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു.

ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

എടപ്പാടി മണ്ഡലത്തിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെയുടെ സി. കാശിയാണ് എതിരാളി. കൊളത്തൂർ മണ്ഡലത്തിൽ എം.കെ. സ്റ്റാലിനും മുന്നിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group