Join News @ Iritty Whats App Group

തിരുവനന്തപുരത്ത് ഇ ഡിയെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ, 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം

തിരുവനന്തപുരത്ത് ഇ ഡിയെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ, 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെയാണ് ആദ്യം കേസിൽ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group