മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ് കൗൺസിലറും സിപിഐഎം നേതാവുമായ കെ കെ അഭിമന്യു നിര്യാതനായി; ഉരുവച്ചാൽ, പഴശ്ശി പ്രദേശത്ത് ഹർത്താൽ
കഴിഞ്ഞ മെയ് 6 മുതൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് ഭൗതികശരീരം ഇന്ന് (10-5-26) രാവിലെ 9 മണിക്ക് ഉരുവച്ചാലിലെ വീട്ടിൽ പൊതുദർശനത്തിനായി എത്തിക്കും തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നഗരസഭ കാര്യാലയത്തിലും പൊതുദർശനമുണ്ടാകും. ശേഷം പൊറോറ നിദ്രാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. അഭിമന്യവിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ഹോട്ടൽ ഒഴികെ ഉരുവച്ചാൽ പഴശ്ശി പ്രദേശത്ത് ഹർത്താൽ ആചരിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകൾ അറിയിച്ചു.
ഉരുവച്ചാൽ, പഴശ്ശി പ്രദേശത്ത് ഹർത്താൽ
മട്ടന്നൂർ നഗരസഭ കൗൺസിലറും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ അഭിമന്യുവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ ഹോട്ടലുകൾ ഒഴികെ ഉരുവച്ചാൽ പഴശ്ശി പ്രദേശത്ത് ഹർത്താൽ ആചരിക്കാൻ സംയുക്ത വ്യാപാര സംഘടനകൾ അറിയിച്ചു
Post a Comment