Join News @ Iritty Whats App Group

ശരീരത്തിൽ 51 മുറിവുകൾ, സി​ഗരറ്റ് പൊള്ളിച്ചതിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത

ശരീരത്തിൽ 51 മുറിവുകൾ, സി​ഗരറ്റ് പൊള്ളിച്ചതിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത


തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നേരിട്ടത് കൊടുംക്രൂരത. കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് 51 മുറിവുകൾ. ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവേറ്റു. കാലുകളിൽ സിഗരറ്റ് വച്ച് പൊളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിന്റെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു അച്ഛന്റെ വീട്ടുകാർ. കുഞ്ഞിനെ നൽകാമെന്ന് അഖിലയുടെ ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് സംശയം തോന്നിയത്. കുട്ടിയുടെ അച്ഛന്റെ മരണത്തിന് ശേഷമായിരുന്നു അമ്മ കുഞ്ഞുമായി മാറിത്താമസിച്ചത്. അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

أحدث أقدم
Join Our Whats App Group