Join News @ Iritty Whats App Group

‘ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും’; കെ മുരളീധരൻ

‘ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും’; കെ മുരളീധരൻ


ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടുമെന്ന് മന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണ്ണ കൊള്ളയിൽ ഊർജിത അന്വേഷണം ഉണ്ടാകുമെന്നും വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു.അനാവശ്യ യാത്ര ഒക്കെ ഒഴിവാക്കുമെന്നും ചെലവ് കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വിഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരും. വൈകിയതിൽ ഒരു നാണക്കേടും ഇല്ല. ഇന്നലെയല്ലേ സത്യപ്രതിജ്ഞ ചെയ്തത് എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group