സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് തകർത്തു; യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഗ്ലാസ് തകർത്ത യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. കോഴിക്കോട് മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ചാണ് യുവതി ഗ്ലാസ് തകർത്തത്.
കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കു പോയ ബസിലായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ യുവതി ഗ്ലാസ് തകർക്കുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ബസിനുണ്ടായ നഷ്ടം പരിഹരിക്കാമെന്ന് യുവതി പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കിയെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
إرسال تعليق