Join News @ Iritty Whats App Group

ക്ഷേത്രക്കുളത്തില്‍ മുങ്ങിയ 15 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു; സ്വജീവന്‍ പണയപ്പെടുത്തി രക്ഷകരായി റിഷികയും റിഥിനും

ക്ഷേത്രക്കുളത്തില്‍ മുങ്ങിയ 15 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു; സ്വജീവന്‍ പണയപ്പെടുത്തി രക്ഷകരായി റിഷികയും റിഥിനും


ണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതിവീണ് അപകടത്തില്‍പ്പെട്ട 15 വയസ്സുകാരിക്ക് സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ കൂട്ടുകാര്‍ രക്ഷകരായി.

മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും അസാമാന്യ ധീരതയുമാണ് നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയത്.

കുളത്തിലെ ആഴമേറിയ വെള്ളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടന്‍ റിഷികയും റിഥിനും ഒട്ടും മടിച്ചുനില്‍ക്കാതെ ഒന്നിച്ച്‌ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തില്‍ ജീവനായി പിടയുകയായിരുന്ന കുട്ടിയെ ഇരുവരും ചേര്‍ന്ന് ശരീരബലം ഉപയോഗിച്ച്‌ താങ്ങിനിര്‍ത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

കീഴറയിലെ ശില്പയുടെയും ആര്‍മി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഷിക. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റിഷിക സ്‌കൂളിലെ സജീവ എന്‍.സി.സി കേഡറ്റ് കൂടിയാണ്. എന്‍.സി.സി പരിശീലനത്തിലൂടെ തനിക്ക് ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തില്‍ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാന്‍ കരുത്തായതെന്ന് റിഷിക പറയുന്നു. അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയോടൊപ്പം സാഹസിക രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ റിഥിന്‍ രാജ്. സ്വന്തം ജീവന്‍ പോലും നോക്കാതെ സഹജീവികളുടെ ജീവന്‍ കാക്കാന്‍ മുന്നിട്ടിറങ്ങിയ ഈ രണ്ടു കൂട്ടുകാരുടെയും ധീരതയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ നാട്ടുകാര്‍.

Post a Comment

أحدث أقدم
Join Our Whats App Group