Join News @ Iritty Whats App Group

സ്‌​കൂ​ള്‍ ബ​സി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ല്‍: 15 ഇ​നം നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന്പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

സ്‌​കൂ​ള്‍ ബ​സി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ല്‍: 15 ഇ​നം നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന്പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്


കൊ​ച്ചി: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മ്പോ​ള്‍ 15 ഇ​ന നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സ്‌​കൂ​ള്‍ വാ​ഹ​ന ജീ​വ​ന​ക്കാ​രെ നി​യ​മ​ന​ത്തി​ന് മു​മ്പ് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (പി​സി​സി) നി​ര്‍​ബ​ന്ധ​മാ​ക്ക​ണം.

ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ സ്‌​കൂ​ള്‍ വാ​ഹ​ന സേ​വ​ന​ത്തി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ​യും, ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന ച​രി​ത്ര​മു​ള്ള​വ​രെ​യും ഒ​രു കാ​ര​ണ​വ​ശാ​ലും സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​രു​ത്.

പി​സി​സി ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​യ​മി​ക്കു​ന്ന സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് 10 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്ന നി​ബ​ന്ധ​ന ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം.

എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് എ​ല്‍​കെ​ജി- യു​കെ​ജി, പ്രൈ​മ​റി ത​ല​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന ബ​സു​ക​ളി​ല്‍, പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ അ​റ്റ​ന്‍​ഡ​ന്‍റു​മാ​രു​ടെ നി​ര്‍​ബ​ന്ധി​ത സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണം.

കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ കൈ​കാ​ര്യം ചെ​യ്യ​ല്‍, അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന പ​ക്ഷം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​ക​ല്‍ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ​രി​ച​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ലാ​നു​സൃ​ത പ​രി​ശീ​ല​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്പീ​ഡ് ഗ​വ​ണ​റും സി​സി​ടി​വി കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ച് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലും ഉ​റ​പ്പു​വ​രു​ത്തു​ക. ഡ്രൈ​വ​ര്‍​മാ​രു​ടെ പ്ര​ഫ​ഷ​ണ​ല്‍ ക​ഴി​വ്, മു​ന്‍​കാ​ല ഡ്രൈ​വിം​ഗ് ച​രി​ത്രം, സാ​മൂ​ഹി​ക പെ​രു​മാ​റ്റം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും വി​ല​യി​രു​ത്തി മാ​ത്രം നി​യ​മ​നം ന​ട​ത്തു​ക. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷാ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് നി​ര്‍​ബ​ന്ധ​മാ​യും ഉ​റ​പ്പു​വ​രു​ത്തു​ക.

അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ട​യ്ക്ക് ജോ​ലി നി​ര്‍​ത്തി​പ്പോ​കു​ന്ന സാ​ഹ​ച​ര്യം കു​റ​യ്ക്കാ​ന്‍ ഒ​രു അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ വി​ദ്യ വാ​ഹ​ന്‍ ആ​പ്പ് വ​ഴി വാ​ഹ​ന​ത്തി​ന്റെ ലൈ​വ് ലൊ​ക്കേ​ഷ​ന്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് ട്രാ​ക്ക് ചെ​യ്യു​ന്ന സം​വി​ധാ​നം എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണം.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ സ​മ​യാ സ​മ​യ​ങ്ങ​ളി​ല്‍ ചെ​യ്യു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group