Join News @ Iritty Whats App Group

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്


നിർഭാ​ഗ്യമെന്ന പഴിയിൽ ആരും വാങ്ങാതിരുന്ന 13ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി. മന്ത്രിമാർക്ക് കാർ അനുവദിച്ച സമയത്ത് പതിമൂന്നാം നമ്പർ കാർ ആരും വാങ്ങാൻ തയ്യാറായിരുന്നില്ല.

സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം നമ്പർ കാറാണ് ഷാജിക്ക് അനുവദിച്ചിരുന്നത്. ഷാജിക്ക് മുമ്പ് അനുവദിച്ചിരുന്ന ഒമ്പതാം നമ്പർ രമേശ് ചെന്നിത്തല സ്വീകരിക്കും. ആദ്യ പിണറായിവിജയൻ സർക്കാറിന്റെ കാലത്ത് തോമസ് ഐസക്കും രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

നമ്പർ 9 എടുക്കരുതെന്ന് മന്ത്രി ഷാജിയോട് ഒരു അനുയായി പറയുന്ന ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. രമേശ് ചെന്നിത്തല നമ്പർ 21 നു പകരം 9 വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കെ. എം. ഷാജി 13 നമ്പർ ചോദിച്ചു വാങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group