Join News @ Iritty Whats App Group

ഇറാന്‍റെ അടിക്ക് കനത്ത തിരിച്ചടി; ഇറാൻ എണ്ണയുമായി വന്ന കൂറ്റൻ കപ്പലിൽ യുഎസിന്‍റെ മിന്നൽ ഓപ്പറേഷൻ, കപ്പൽ പിടിച്ചെടുത്തു, പിന്നാലെ മുന്നറിയിപ്പ്

ഇറാന്‍റെ അടിക്ക് കനത്ത തിരിച്ചടി; ഇറാൻ എണ്ണയുമായി വന്ന കൂറ്റൻ കപ്പലിൽ യുഎസിന്‍റെ മിന്നൽ ഓപ്പറേഷൻ, കപ്പൽ പിടിച്ചെടുത്തു, പിന്നാലെ മുന്നറിയിപ്പ്


വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്‍റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത 'എം/ടി മജസ്റ്റിക് എക്സ്' (M/T Majestic X) എന്ന കപ്പലാണ് രാത്രികാലങ്ങളിൽ നടന്ന രഹസ്യ നീക്കത്തിലൂടെ യുഎസ് സൈന്യം തടഞ്ഞത്. ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്താനുള്ള നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ വ്യക്തമാക്കി.

ഇറാൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്‍റെ ഏത് ഭാഗത്ത് വെച്ചും തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അമേരിക്ക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഈ ആഴ്ചയിൽ തന്നെ സമാനമായ രീതിയിൽ 'എം/ടി ടിഫാനി' എന്ന മറ്റൊരു കപ്പലും യുഎസ് സൈന്യം പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്രപരിധി ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കുള്ള ഒളിത്താവളമല്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം.

തുറമുഖങ്ങളിൽ വെച്ച് കപ്പലുകൾ തടയുന്നതിനേക്കാൾ സുരക്ഷിതവും ഫലപ്രദവും ആഴക്കടലിൽ വെച്ചുള്ള ഇത്തരം മിന്നൽ പരിശോധനകളാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനായി കടലിലെ എണ്ണക്കടത്ത് പാതകളിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സൈനിക നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group