Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയിലെവോട്ടെണ്ണലില്‍ സമാധാനം ഉറപ്പുവരുത്താൻരാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കണ്ണൂര്‍ ജില്ലയിലെവോട്ടെണ്ണലില്‍ സമാധാനം ഉറപ്പുവരുത്താൻരാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു


ണ്ണൂർ: 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ അരുണ്‍ കെ.വിജയൻ്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍, വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍, രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ എന്നിവ ജില്ലാ കളക്ടർ വിശദീകരിച്ചു. വോട്ടെണ്ണല്‍ നടപടികള്‍ സമാധാനപരമായി പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളും രാഷ്ട്രീയപാർട്ടി പ്രവത്തകരും സഹകരിക്കണമെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട് പോലീസ് നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തില്‍ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി, റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, പോലീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group