വന്ദേ ഭാരതിലെ ഭക്ഷണം കഴിച്ചു, പിന്നാലെ ചുണ്ടുകൾ തടിച്ച് പൊങ്ങി: പരാതിയുമായി യുവതി; നിഷേധിച്ച് ഐആർസിടിസി
എല്ലാ ഭക്ഷണവും എല്ലാവർക്കും എപ്പോഴും ശരീരത്തിന് പിടിക്കാറില്ല. അലർജിയുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കുകയാണ് വേണ്ടത്. പുറത്തെ ഭക്ഷണം പലപ്പോഴും ഒഴിവാക്കേണ്ടതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടതായി വരുന്നുണ്ട്. അങ്ങനെ കഴിച്ചപ്പോൾ അലർജി സംഭവിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്ത.
വാരണാസിയിൽ നിന്ന് ദിയോഘറിലേക്ക് പോവുകയായിരുന്ന ആയുഷി എന്ന സ്ത്രീ വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നും ഭക്ഷണം കഴിച്ചു. ഇതുനെത്തുടർന്ന് അവർക്ക് അലർജി ഉണ്ടാവുകയും അവരുടെ രണ്ട് വയസുള്ള മകന് വയറിളക്കം ബാധിക്കുകയും ചെയ്തതായി പരാതി.
അലർജി ഇവരുടെ മൂലം ചുണ്ടുകൾ തടിച്ച് വീർത്തു. ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവച്ചു. മാർച്ച് 27 -ന് വാരണാസിയിൽ നിന്ന് ദിയോഘറിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് നമ്പർ 22500 ട്രെയിനിൽ E1 കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയിൽ മറുപടിയുമായി ഐആർസിടിസി തന്നെ രംഗത്തെത്തി. വന്ദേ ഭാരതിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമാണെന്നായിരുന്നു ഐആർസിടിസിയുടെ മറുപടി. വന്ദേ ഭാരത് എക്സ്പ്രസിൽ അന്നേ ദിവസം വിളമ്പിയ ഉച്ചഭക്ഷണം പരിശോധിച്ചതായും തൃപ്തികരമാണെന്നും ഐആർസിടിസി ട്വിറ്ററിൽ മറുപടി പറഞ്ഞു.
إرسال تعليق