Join News @ Iritty Whats App Group

വന്ദേ ഭാരതിലെ ഭക്ഷണം കഴിച്ചു, പിന്നാലെ ചുണ്ടുകൾ തടിച്ച് പൊങ്ങി: പരാതിയുമായി യുവതി; നിഷേധിച്ച് ഐആർസിടിസി

വന്ദേ ഭാരതിലെ ഭക്ഷണം കഴിച്ചു, പിന്നാലെ ചുണ്ടുകൾ തടിച്ച് പൊങ്ങി: പരാതിയുമായി യുവതി; നിഷേധിച്ച് ഐആർസിടിസി


എ​ല്ലാ ഭ​ക്ഷ​ണ​വും എ​ല്ലാ​വ​ർ​ക്കും എ​പ്പോ​ഴും ശ​രീ​ര​ത്തി​ന് പി​ടി​ക്കാ​റി​ല്ല. അ​ല​ർ​ജി​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ പാ​ടെ ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പു​റ​ത്തെ ഭ​ക്ഷ​ണം പ​ല​പ്പോ​ഴും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​മു​ക്ക് പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ ക​ഴി​ച്ച​പ്പോ​ൾ അ​ല​ർ​ജി സം​ഭ​വി​ച്ച വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന വാ​ർ​ത്ത.

വാ​ര​ണാ​സി​യി​ൽ നി​ന്ന് ദി​യോ​ഘ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​യു​ഷി എ​ന്ന സ്ത്രീ ​വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചു. ഇ​തു​നെ​ത്തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​ല​ർ​ജി ഉ​ണ്ടാ​വു​ക​യും അ​വ​രു​ടെ ര​ണ്ട് വ​യ​സു​ള്ള മ​ക​ന് വ​യ​റി​ള​ക്കം ബാ​ധി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

അ​ല​ർ​ജി ഇ​വ​രു​ടെ മൂ​ലം ചു​ണ്ടു​ക​ൾ ത​ടി​ച്ച് വീ​ർ​ത്തു. ഇ​തി​ന്‍റെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​ർ പ​ങ്കു​വ​ച്ചു. മാ​ർ​ച്ച് 27 -ന് ​വാ​ര​ണാ​സി​യി​ൽ നി​ന്ന് ദി​യോ​ഘ​റി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ന​മ്പ​ർ 22500 ട്രെ​യി​നി​ൽ E1 കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ത​നി​ക്ക് ഈ ​അ​വ​സ്ഥ​യു​ണ്ടാ​യ​തെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മ​റു​പ​ടി​യു​മാ​യി ഐ​ആ​ർ​സി​ടി​സി ത​ന്നെ രം​ഗ​ത്തെ​ത്തി. വ​ന്ദേ ഭാ​ര​തി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം തൃ​പ്തി​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു ഐ​ആ​ർ​സി​ടി​സി​യു​ടെ മ​റു​പ​ടി. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ അ​ന്നേ ദി​വ​സം വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ച​താ​യും തൃ​പ്തി​ക​ര​മാ​ണെ​ന്നും ഐ​ആ​ർ​സി​ടി​സി ട്വി​റ്റ​റി​ൽ മ​റു​പ​ടി പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group