കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
കൽപ്പറ്റ: കോൺഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.
إرسال تعليق