Join News @ Iritty Whats App Group

'ഗള്‍ഫ് മേഖലയിലെ യുഎസ് സാന്നിധ്യം പിൻവലിക്കണം,ഹോര്‍മുസിന് മേല്‍ സാമ്പത്തിക നിയന്ത്രണം'; ഇറാന്‍ മുന്നോട്ട് വെച്ചത് പത്തിന ഉപാധികള്‍

'ഗള്‍ഫ് മേഖലയിലെ യുഎസ് സാന്നിധ്യം പിൻവലിക്കണം,ഹോര്‍മുസിന് മേല്‍ സാമ്പത്തിക നിയന്ത്രണം'; ഇറാന്‍ മുന്നോട്ട് വെച്ചത് പത്തിന ഉപാധികള്‍


ടെഹ്റാൻ: രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നിർത്തിവെക്കാൻ ഇറാനും അമേരിക്കയും തമ്മില്‍ ധാരണയായി. ആക്രമണങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നാണ് സമാധാന ചർച്ചകള്‍ക്കായി പത്തിന നിർദ്ദേശങ്ങള്‍ ഇറാൻ മുന്നോട്ട് വെച്ചത്.

ഹോർമുസിന് മേല്‍ സാമ്പത്തികമായ നിയന്ത്രണം'

'മേഖലയില്‍ ഇറാന് ഭൗമരാഷ്ട്രീയ നിലനില്‍പിന് ഹോർമുസ് ഉപയോഗപ്പെടുത്താൻ അനുവദിക്കുക'

'ഹോർമുസില്‍ ട്രാൻസിറ്റ് പ്രോട്ടോകോള്‍ നടപ്പാക്കാൻ അനുവദിക്കുക'

'ഇറാന്റെ മുഴുവൻ കക്ഷികള്‍ക്ക് മേലും ആക്രമണം നിർത്തണം'

'ഗള്‍ഫ് ബേസുകളിലെ ആക്രമണത്തിനുള്ള യുഎസ് സൈനികരെ പിൻവലിക്കണം'

'ഇറാന് സമ്പൂർണമായ നഷ്ടപരിഹാരം വേണം'

'ഇറാനെതിരായ ഉപരോധം ഇല്ലാതാക്കണം'

'ഉപരോധം നീക്കുന്നത് യുഎന്‍ വഴി കരാറാക്കണം'

'വിദേശത്ത് മരവിപ്പിച്ച ഇറാന്റെ സ്വത്തുകള്‍ വിട്ടുനല്‍കണം'

'സെക്യൂരിറ്റി കൗണ്‍സില്‍ വഴി ഇതെല്ലാം നിയമപരമായി കരാറാക്കണം' തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചത്.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് നിർണായക വെടിനിര്‍ത്തല്‍ നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനല്‍കണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളില്‍ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദില്‍ വെച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകള്‍ ആരംഭിക്കും. ഏപ്രില്‍ പത്തിന് നടക്കുന്ന ഈ ചർച്ചകളില്‍ ഇറാൻ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളായിരിക്കുംപ്രധാനമായും പരിഗണിക്കുക.

ഈ വെടിനിർത്തല്‍ ലെബനൻ ഉള്‍പ്പെടെയുള്ള മേഖലകളിലും ബാധകമാകും. എന്നാല്‍ വെടിനിർത്തല്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടൻ വെടിനിർത്തലിനാണ് ധാരണയെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ഇറാൻ മുന്നോട്ടുവെച്ച പത്തിന ഉപാധികളില്‍ തുടർചർച്ചയുണ്ടാകുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group