Join News @ Iritty Whats App Group

നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസം; ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരം : രാജീവ് ചന്ദ്രശേഖര്‍

നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസം; ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരം : രാജീവ് ചന്ദ്രശേഖര്‍


നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും രാജീവ് ചന്ദ്രശേഖര്‍. എതിര്‍ സ്ഥാനാര്‍ത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നതെന്നും അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേമത്ത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണ് മത്സരമെന്നും ഇരുവരും കോണ്‍ഗ്രസുമായാണ് മത്സരിക്കുന്നതെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. നേമത്തിന്‍റെ വികസന രാഷ്ട്രീയമാണ് താൻ മുന്നോട്ടുവെക്കുന്നതെന്നും ക്രോസ് വോട്ടിങ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group