Join News @ Iritty Whats App Group

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്


ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്


വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി ഗൂ​ഗി​ള്‍ പേ​യി​ലെ “പോ​ക്ക​റ്റ് മ​ണി’ ഫീ​ച്ച​റി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ഫീ​ച്ച​ര്‍ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടും എ​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​ങ്ങ​ളാ​ണ് വോ​യ് സ​ന്ദേ​ശ​ങ്ങ​ളാ​യും പോ​സ്റ്റു​ക​ളാ​യും പ്ര​ച​രി​ക്കു​ന്ന​ത്. തെ​റ്റു​ധാ​ര​ണ സൃ​ഷ്ടി​ക്കു​ന്ന ഈ ​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​യി നി​ര​വ​ധി പേ​ര്‍ സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1930 ല്‍ ​ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

നി​ങ്ങ​ളു​ടെ അ​നു​മ​തി​യോ യു​പി​ഐ പി​ന്‍ ന​ല്‍​കാ​തെ​യോ നി​ങ്ങ​ളി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ പേ ​അ​ക്കൗ​ണ്ട് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് നി​ല​വി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി റി​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്, അ​ത് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാ​ന്‍ ഈ ​ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ട്‌​സ്ആ​പ്പ്, എ​സ്എം​എ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​ത്.
* ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​പ​രി​ചി​ത ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* പ​ണം ല​ഭി​ക്കാ​ന്‍ യു​പി​ഐ പി​ന്‍ ന​ല്‍​കേ​ണ്ട ആ​വ​ശ്യ​മി​ല്ല.
* ആ​രെ​ങ്കി​ലും പ​ണം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് യു​പി​ഐ പി​ന്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ങ്കി​ല്‍ അ​ത് ഉ​റ​പ്പാ​യും ത​ട്ടി​പ്പാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കു​ക.
* ഔ​ദ്യോ​ഗി​ക ആ​പ്പു​ക​ളി​ലെ ഫീ​ച്ച​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല; എ​ന്നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
* സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ല​ഭി​ക്കു​ന്ന വോ​യ്‌​സ് ക്ലി​പ്പു​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ വി​ശ്വ​സി​ക്ക​രു​ത്
* അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്
* സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഭ​വി​ച്ചാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന സൈ​ബ​ര്‍ ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ https://cybercrime.gov.in എ​ന്ന ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ന​ല്‍​ക​ണം.

Post a Comment

Previous Post Next Post
Join Our Whats App Group