Join News @ Iritty Whats App Group

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ; അടിമുടി മാറ്റങ്ങൾ, പുതിയ നിയമം മെയ് ഒന്നു മുതല്‍

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ; അടിമുടി മാറ്റങ്ങൾ, പുതിയ നിയമം മെയ് ഒന്നു മുതല്‍


രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് വന്‍ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. പണം വെച്ചുള്ള ഓണ്‍ലൈന്‍ കളികള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. അതേസമയം, ഇ-സ്‌പോര്‍ട്‌സ് , സോഷ്യല്‍ ഗെയിമിംഗ് എന്നിവയ്ക്ക് കൂടുതല്‍ നിയമപരമായ പരിരക്ഷയും പ്രോത്സാഹനവും നല്‍കും . 2025 ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയ 'പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് .ആക്ട്' ആണ് അടുത്ത ആഴ്ച മുതല്‍ നടപ്പിലാകുന്നത്.

ഗെയിമര്‍മാര്‍ അറിയാന്‍: എന്തൊക്കെ മാറും?</h2><p>പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കളിക്കാര്‍ക്കും കമ്പനികള്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടി വരും:

പണം വെച്ചുള്ള കളിക്ക് നിരോധനം: രാജ്യത്തുടനീളം പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ പണമിടപാടില്ലാത്ത സോഷ്യല്‍ ഗെയിമുകള്‍ക്കും ഇ-സ്‌പോര്‍ട്‌സുകള്‍ക്കും തുടരാം.

സുരക്ഷാ മാനദണ്ഡങ്ങള്‍: പ്രായപരിധി നിശ്ചയിക്കല്‍ , കളിക്കുന്ന സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, മാതാപിതാക്കളുടെ നിയന്ത്രണം എന്നിവ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളില്‍ നിര്‍ബന്ധമാക്കും.

പരാതി പരിഹാര സംവിധാനം: ഓരോ ഗെയിമിംഗ് പ്ലാറ്റ്ഫോമിനും സ്വന്തമായി പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കണം.

ഏതൊക്കെയാണ് പണം വെച്ചുള്ള ഗെയിമുകള്‍?

ഒരു ഗെയിം പണം വെച്ചുള്ളതാണോ എന്ന് തീരുമാനിക്കാന്‍ ചില ഘടകങ്ങള്‍ പുതിയ നിയമം വ്യക്തമാക്കുന്നു:

കളിക്കാന്‍ ഫീസ് നല്‍കുകയോ പണം നിക്ഷേപിക്കുകയോ വേണമെങ്കില്‍.

ജയിച്ചാല്‍ പണമോ സമ്മാനങ്ങളോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍.

ഗെയിമിനുള്ളിലെ ആസ്തികള്‍ പുറത്ത് പണമാക്കി മാറ്റാന്‍ സാധിക്കുമെങ്കില്‍.

ഇത്തരം ഗെയിമുകളുടെ സേവന നിബന്ധനകള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം.

പരാതിയുണ്ടോ? പരിഹാരം ഇങ്ങനെ

ഗെയിമിംഗുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മൂന്ന് തലത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്:

ഒന്നാം ഘട്ടം: ഗെയിം നല്‍കുന്ന കമ്പനിയുടെ പരാതി പരിഹാര സെല്ലിനെ സമീപിക്കാം.

രണ്ടാം ഘട്ടം: കമ്പനിയുടെ മറുപടിയില്‍ തൃപ്തരല്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപ്പീല്‍ നല്‍കാം. 30 ദിവസത്തിനുള്ളില്‍ ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും

മൂന്നാം ഘട്ടം: അവസാന അപ്പീല്‍ അതോറിറ്റിയായ ഐടി സെക്രട്ടറിയെ സമീപിക്കാം.

എത്ര നികുതി നല്‍കണം?
ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആദായനികുതി നിയമപ്രകാരം നികുതി നല്‍കേണ്ടതുണ്ട്:

30% നികുതി:
രു സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭത്തിന് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 115BBJ പ്രകാരം 30 ശതമാനം നികുതി ഈടാക്കും.

ടിഡിഎസ്: 
ഉപഭോക്താവിന്റെ ഗെയിമിംഗ് അക്കൗണ്ടിലുള്ള തുകയ്ക്ക് സെക്ഷന്‍ 194BA പ്രകാരം ടിഡിഎസ് ബാധകമായിരിക്കും.

മുന്നറിയിപ്പ്:
നികുതി സംബന്ധമായ കാര്യങ്ങളില്‍ വിദഗ്ധ ഉപദേശം തേടുകയോ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

Post a Comment

أحدث أقدم
Join Our Whats App Group