Join News @ Iritty Whats App Group

പേപ്പർ പ്രസന്‍റേഷനായി പാലക്കാട്ടെ കോളേജിലെത്തി, അവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

പേപ്പർ പ്രസന്‍റേഷനായി പാലക്കാട്ടെ കോളേജിലെത്തി, അവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു


മലപ്പുറം: പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.

ഉടന്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി ഷഫീഖയെ കോളേജ് അധികൃതർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷെരീഫ. സഹോദരി: ഷഹ്‌മ. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് പിതാവ് ഷംസുദ്ദീന്‍

Post a Comment

Previous Post Next Post
Join Our Whats App Group