Join News @ Iritty Whats App Group

'കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ അറിയാം, അണികൾക്ക് നിർദേശം നല്‍കിയിരുന്നു'; ഖലീൽ ബുഖാരി തങ്ങൾ

'കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ അറിയാം, അണികൾക്ക് നിർദേശം നല്‍കിയിരുന്നു'; ഖലീൽ ബുഖാരി തങ്ങൾ


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ വ്യക്തമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. തെരഞ്ഞെടുപ്പിലെ നിലപാട് അണികളെ അറിയിച്ചിരുന്നു. അത് പരസ്യപ്പെടുത്താറില്ല. പൂർണമായും നല്ല രീതിയിൽ ഒരാളും ഭരണം നടത്തിയിട്ടില്ലെന്നും ഖലീൽ തങ്ങൾ  പറഞ്ഞു.

രാഷ്ട്രീയ കാര്യങ്ങളില്‍ വ്യക്തമായ നിലപാട് ഞങ്ങളുടെ പ്രസ്ഥാനത്തിനുണ്ടെന്നും അത് നേതൃത്വം അണികളോട് അറിയിച്ചിട്ടുണ്ട്. വോട്ട് തങ്ങൾക്കാണെന്ന് കെടി ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. പാർട്ടികളും നേതാക്കന്മാരും അവരവരുടേതായ വീക്ഷണങ്ങൾ പറയും, അഭിപ്രായം രേഖപ്പെടുത്തും. ഞങ്ങളുടെ നിലപാട് പരസ്യപ്പെടുത്തേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം എന്നും ഖലീൽ ബുഖാരി പറഞ്ഞു.

1 تعليقات

  1. നിങ്ങളുടെ അണികൾ ആർക്ക് വോട്ട് ചെയ്യാൻ കൽപിക്കപ്പെട്ടു എന്ന് ലോകത്ത് മൊത്തം അറിയാം . മെയ് നാല് വരെയൊന്നും കാത്തിരിക്കേണ്ട !!

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group