Join News @ Iritty Whats App Group

ക്ലാസ്സിൽ ബോഡി ഷേമിങ്ങും കളിയാക്കലുകളും പതിവ്, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ; നിതിൻ രാജിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

ക്ലാസ്സിൽ ബോഡി ഷേമിങ്ങും കളിയാക്കലുകളും പതിവ്, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ; നിതിൻ രാജിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞുവെന്നും ക്ലാസ്സിൽ ബോഡി ഷേമിങ്ങും, കളിയാക്കലുകളും പതിവായിരുന്നുവെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മൊഴി യുവജന കമ്മീഷൻ രേഖപ്പെടുത്തി.

വിചിത്രമായ ശിക്ഷാരീതികളാണ് നടപ്പിലാക്കിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ വ്യക്തമാക്കി.

അതേ സമയം, നിധിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group