Join News @ Iritty Whats App Group

വ്യാജ കത്ത്: പരാതി നല്‍കി സണ്ണി ജോസഫ്

വ്യാജ കത്ത്: പരാതി നല്‍കി സണ്ണി ജോസഫ്


ണ്ണൂർ: സ്ഥാനാർത്ഥി നിർണയ വേളയില്‍ കണ്ണൂർ മണ്ഡലത്തില്‍ ടി.ഒ.മോഹനനെ പിന്തുണച്ചും കെ.സുധാകരന്റെ വിജയസാദ്ധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ചും മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തു നല്‍കിയെന്ന വ്യാജപ്രചാരണത്തിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഇലക്ഷൻ കമ്മിഷന് പരാതി നല്‍കി.


കെ.പി.സി.സിയുടെ ലെറ്റർഹെഡില്‍ വ്യാജവാർത്ത സൃഷ്ടിച്ച്‌ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയത്.

കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് വ്യാജ കത്തിന്റെ ലക്ഷ്യമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഇത്തരമൊരു കത്ത് താൻ തയ്യാറാക്കുകയോ എ.ഐ.സി.സി അദ്ധ്യക്ഷന് നല്‍കുകയോ ചെയ്തിട്ടില്ല. എ.ഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് വ്യാജ കത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group