Join News @ Iritty Whats App Group

കു​ട്ടി​ക​ൾ​ക്ക് ‘ടീ​ൻ അ​ക്കൗ​ണ്ട്സ് ’ അ​വ​ത​രി​പ്പി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാം

കു​ട്ടി​ക​ൾ​ക്ക് ‘ടീ​ൻ അ​ക്കൗ​ണ്ട്സ് ’ അ​വ​ത​രി​പ്പി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാം



കു​ട്ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് മെ​റ്റ. “ടീ​ൻ അ​ക്കൗ​ണ്ട്സ്’ എ​ന്ന​പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​രി​ഷ്കാ​രം വ​ഴി 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​നി​യെ ല​ഭ്യ​മാ​കും. ഇ​ത്ത​ര​ത്തി​ൽ ക്രി​യേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല.

സി​നി​മ​ക​ൾ​ക്കു പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ, മോ​ശം ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ, അ​ശ്ലീ​ല ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ​വ കൗ​മാ​ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ൽ സ്വ​യം വ​രു​ന്ന​ത് ത​ട​യാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കും. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തി നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ല​ഭ്യ​മാ​കും.

കൂ​ടാ​തെ, അ​നു​ചി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളെ പി​ന്തു​ട​രു​ന്ന​തി​ൽ​നി​ന്നും കൗ​മാ​ര​ക്കാ​രെ ഇ​ൻ​സ്റ്റ​ഗ്രാം ത​ട​യും. പോ​സ്റ്റു​ക​ൾ​ക്കു താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ കാ​ണു​ന്ന​തി​നും പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നും പ​രി​ധി നി​ശ്ച​യി​ക്കു​ന്ന “ലി​മി​റ്റ​ഡ് ക​ണ്ട​ന്‍റ്’ മോ​ഡും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ൻ ലോ​ക​ത്ത് കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ മേ​ൽ​നോ​ട്ടം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു മെ​റ്റ ഈ ​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കു​ട്ടി​ക​ൾ​ക്കു പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണു മെ​റ്റ​യു​ടെ നീ​ക്കം.

Post a Comment

أحدث أقدم
Join Our Whats App Group