Join News @ Iritty Whats App Group

കൊച്ചുകുട്ടികളുടെ കിടക്കയിലും അടുത്തുള്ള ടോയ്‌ലറ്റിലും കണ്ടെത്തിയത് അഞ്ച് വിഷപാമ്പുകളെ, സംഭവം കുറ്റ്യാടിയില്‍

കൊച്ചുകുട്ടികളുടെ കിടക്കയിലും അടുത്തുള്ള ടോയ്‌ലറ്റിലും കണ്ടെത്തിയത് അഞ്ച് വിഷപാമ്പുകളെ, സംഭവം കുറ്റ്യാടിയില്‍


കോഴിക്കോട്: കൊച്ചു കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും തലയിണയിലും സമീപത്തെ ടോയ്‌ലറ്റിലുമടക്കം ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തി.

കുറ്റ്യാടി മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തില്‍ പെട്ട പാമ്പുകളെയാണ് കണ്ടത്.

രണ്ടു ചെറിയ കുട്ടികളാണ് മുറിയില്‍ കിടന്നുറങ്ങിയിരുന്നത്. കിടക്കയില്‍ തലയിണ വയ്‌ക്കുന്ന ഭാഗത്ത് പാമ്പിനെ വീ‌ട്ടുകാർ‌ കണ്ടു. ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയില്‍ കയറിയപ്പോള്‍ അവിടെനിന്നും ശംഖുവരയൻ ഇനത്തില്‍ പെട്ട പാമ്പിനെ കിട്ടി. ഇതോടെ അയല്‍ക്കാരുടെ സഹായത്തോടെ വീട്ടില്‍ പരിശോധന നടത്തി. ഇതിനിടെ അടുത്തുള്ള മറ്റൊരു മുറിയില്‍ നിന്നുമടക്കം പാമ്പിനെ കിട്ടി. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്. തേച്ച ചുമരുകളും ഭംഗിയായി ടൈല്‍സിട്ടതുമായ വീടാണിത്. എന്നിട്ടും വിഷമുള്ള പാമ്പുകളെ കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാ‌ർ.

Post a Comment

أحدث أقدم
Join Our Whats App Group