Join News @ Iritty Whats App Group

വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു

വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു


വിവാദമായ വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്. അപകടസമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാര്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.

ഫെബ്രുവരി 5ന് രാത്രിയാണ് തിരുവനന്തപുരത്ത് മണിയന്‍പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റത്. വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍നിന്ന് മണിയന്‍പിള്ള രാജുവിന്റെ കാര്‍ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. എന്നാല്‍ അന്ന് മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സംഭവം വിവാദമായതോടെ പിറ്റേന്ന് മണിയന്‍പിള്ള രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

താന്‍ മദ്യപിച്ചിരുന്നില്ലെന്ന് മണിയന്‍പിള്ള രാജു തുടക്കംമുതല്‍ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസ് രക്തസാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്.

Post a Comment

أحدث أقدم
Join Our Whats App Group