'വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ'; സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ
കോട്ടയം: മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്നും സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി. സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് അഭിപ്രായപ്പെട്ട കാതോലിക്കാ ബാവാ ഒരു വർഷത്തെ പെരുന്നാളുകൾക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാനും ആഹ്വാനം ചെയ്തു. അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും കാതോലിക്ക ബാവാ കൂട്ടിച്ചേർത്തു.
إرسال تعليق