സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഏപ്രിൽ 26, 27) കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു
إرسال تعليق