Join News @ Iritty Whats App Group

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് ബൂ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് ബൂ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം


കൊ​ച്ചി: വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​യ​ന്ത്ര​ണം എ​ര്‍​പ്പെ​ടു​ത്തി. വോ​ട്ടി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്ത് ഫോ​ണ്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ത​ട​യാ​നാ​ണ് നി​ര്‍​ദേ​ശം.

ഫോ​ണി​ലെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി, വോ​ട്ട​ര്‍​മാ​ര്‍ ത​ങ്ങ​ളു​ടെ ഫോ​ണു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ലോ മ​റ്റ് സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലോ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ബൂ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്പ് ഫോ​ണ്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കീ​പ്പിം​ഗ് പൗ​ച്ചി​ല്‍ നി​ക്ഷേ​പി​ച്ച് വ​ള​ണ്ടി​യ​ര്‍​മാ​രി​ല്‍ നി​ന്ന് ടോ​ക്ക​ണ്‍ വാ​ങ്ങ​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ടോ​ക്ക​ണ്‍ തി​രി​കെ ന​ല്‍​കി ഫോ​ണ്‍ കൈ​പ്പ​റ്റാം.

വോ​ട്ട​ര്‍​മാ​രു​ടെ ഫോ​ണ്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഹ​രി​ത മൊ​ബൈ​ല്‍ ഫോ​ണ്‍ കീ​പ്പിം​ഗ് പൗ​ച്ച് ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലും സ്ഥാ​പി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ത്ര​മേ ബൂ​ത്തി​ന​ക​ത്ത് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. എ​ന്നാ​ല്‍ ഇ​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ലാ​ക്കി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

Post a Comment

أحدث أقدم
Join Our Whats App Group