നിയമസഭാ തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം
കൊച്ചി: വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണം എര്‍പ്പെടുത്തി. വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിംഗ് ബൂത്തിനകത്ത് ഫോണ്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും തടയാനാണ് നിര്‍ദേശം.
ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി, വോട്ടര്‍മാര്‍ തങ്ങളുടെ ഫോണുകള്‍ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഫോണ്‍ മൊബൈല്‍ ഫോണ്‍ കീപ്പിംഗ് പൗച്ചില്‍ നിക്ഷേപിച്ച് വളണ്ടിയര്‍മാരില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോള്‍ ടോക്കണ്‍ തിരികെ നല്കി ഫോണ്‍ കൈപ്പറ്റാം.
വോട്ടര്‍മാരുടെ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈല്‍ ഫോണ്‍ കീപ്പിംഗ് പൗച്ച് ഓരോ പോളിംഗ് സ്റ്റേഷനിലും സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബൂത്തിനകത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഇവര്‍ നിര്‍ബന്ധമായും ഫോണ്‍ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.
Post a Comment