Join News @ Iritty Whats App Group

'കരണം അടിച്ചുപൊളിക്കും' ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ്

'കരണം അടിച്ചുപൊളിക്കും' ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് 



തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദി പൊലീസിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

ബിന്ദുവിന്‍റെ പരാതിയും വിശദാംശങ്ങളും

പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മിൽ കോർത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആണ് ഇവർ പുറത്തുവിട്ടത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വോട്ടിന് പണം നൽകിയ സംഭവം തന്‍റെ തലയിലാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഫോൺ സംഭാഷണമടക്കമാണ് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു. കുറ്റം ആരുടെയെങ്കിലും മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്നും ആരോപണമുണ്ട്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തുന്നെന്നും ആരോപിച്ചിട്ടുണ്ട്. ശോഭ പക്ഷത്തേക്ക് ചേർക്കാൻ ശ്രമിച്ചപ്പോൾ അതിന് തയ്യാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് ബിന്ദു പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ശോഭ സുരേന്ദ്രൻ, സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ചുകൊണ്ട് ബിന്ദു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പിന്നീട് ബി ജെ പി നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഓ‍ഡിയോ പുറത്തുവിട്ടുകൊണ്ട് പരാതിയും പരസ്യ വിമർശനവും നടത്തിയതോടെയാണ് ബിന്ദുവിനെതിരെ നടപടിയിലേക്ക് ബി ജെ പി നേതൃത്വം കടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group