വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ
ഇവയിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. അംഗീകരിച്ച രേഖകൾ:
▪️വോട്ടർ ഐ ഡി കാർഡ്
▪️ ആധാർ കാർഡ്
▪️ തൊഴിലുറപ്പ് കാർഡ്
▪️ ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
▪️ തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
▪️ ഡ്രൈവിംഗ് ലൈസൻസ്
▪️ പാൻ കാർഡ്
▪️ എൻപിആർ സ്മാർട്ട് കാർഡ്
▪️ പാസ്‌പോർട്ട്
▪️ ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്
▪️ സർക്കാർ ജീവനക്കാരുടെ സർവീസ് ഐഡി കാർഡ്
▪️ എംപി/എംഎൽഎ ഐഡി കാർഡ്
▪️ ഭിന്നശേഷിക്കാർക്ക് നൽകിയ യുഡിഐഡി കാർഡ്
വോട്ടർമാർ മുൻകൂട്ടി ഈ രേഖകളിൽ ഏതെങ്കിലും ഒന്ന് കരുതിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
Post a Comment