Join News @ Iritty Whats App Group

അപ്രഖ്യാപിത പവർ കട്ട്; ഇരിട്ടി കെ.എസ്.ഇ.ബി ഓഫീസിൽ യൂത്ത് ലീഗിന്റെ കിടപ്പുസമരം

അപ്രഖ്യാപിത പവർ കട്ട്; ഇരിട്ടി കെ.എസ്.ഇ.ബി ഓഫീസിൽ യൂത്ത് ലീഗിന്റെ കിടപ്പുസമരം



ഇരിട്ടി : മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിൽ തുടർച്ചയായി ഉള്ള അപ്രഖ്യാപിത പവർ കട്ടിനെതിരെ മുസ്‌ലിം യൂത്ത് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി കെ.എസ്.ഇ.ബി ഓഫീസിൽ കിടപ്പു സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ പ്രസിഡന്റ്‌ സവാദ് പെരിയത്തിൽ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, ട്രഷറർ അസ്‌ലം മുഴക്കുന്ന് ഇജാസ് ആറളം, ഇ.കെ ശഫാഫ്, മഹ്‌റൂഫ് മുണ്ടേരി, ഉനൈസ് വെളിയമ്പ്ര, കെ.വി റഹൂഫ്, ഷഫീഖ് പേരാവൂർ, ഷമൽ വമ്പൻ, പി.വി.സി ഷഹീർ, ഫഹദ് പുഴക്കര, ലത്തീഫ് വിളക്കോട്, ഹാരിസ് പെരിയത്തിൽ, നിയാസ് വളോര, ജാബിർ ഇരിട്ടി, ശുഹൈൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് സൂചന സമരം മാത്രമാണെന്നും ഇത് തുടർന്നാൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും യുത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group