Join News @ Iritty Whats App Group

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി, നേതാക്കൾക്ക് സ്വയം വിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ല: എം. എ. ബേബി

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി, നേതാക്കൾക്ക് സ്വയം വിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ല: എം. എ. ബേബി

കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി. നേതാക്കൾക്ക് സ്വയം വിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്ന് എംഎ ബേബി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയത്. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ലെന്നും എം. എ. ബേബി പ്രതികരിച്ചു. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായിക്കും എന്നും ബേബി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group