Join News @ Iritty Whats App Group

സെൻസസ് 2027: പൗരന്മാര്‍ക്ക് സെല്‍ഫ് എന്യുമറേഷൻ ജൂണ്‍ 16 മുതല്‍ നല്‍കാം

സെൻസസ് 2027: പൗരന്മാര്‍ക്ക് സെല്‍ഫ് എന്യുമറേഷൻ ജൂണ്‍ 16 മുതല്‍ നല്‍കാം


ണ്ണൂർ: രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷൻ പൗരൻമാർക്ക് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെയുള്ള ദിവസങ്ങളില്‍ പോർട്ടലില്‍ നല്‍കാം.

സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലില്‍ കയറിയാണ് 34 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടത്.പിന്നീട് സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർ വീട്ടില്‍ എത്തുമ്പോള്‍ പോർട്ടലില്‍ നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കുകയും പോർട്ടലില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന നമ്പർ കൈമാറുകയും വേണം. പിന്നീട് അത്രയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വീണ്ടും നല്‍കേണ്ടതില്ല. എന്യൂമറേറ്റർമാർ എച്ച്‌ എല്‍ ഒ ആപ്പ് വഴിയാണ് ഉത്തരങ്ങള്‍ അപ് ലോഡ് ചെയ്യുക. പോർട്ടലില്‍ കൊടുത്ത ഉത്തരങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ എന്യൂമറേറ്റർക്ക് മുന്നില്‍ തിരുത്തി നല്‍കാം.

ഇതിന് ശേഷം സെൻസസിന്റെ ആദ്യഘട്ടം ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30 വരെ നടക്കും. ഈ ഘട്ടത്തില്‍ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് നിർണയിക്കുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ സംബന്ധിച്ച സെൻസസ് നടക്കുക. ഇത് 2027 ഫെബ്രുവരി മാസം ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തേതും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസുമാണിത്.സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ല.

ജില്ലയില്‍ ജില്ലാകലക്ടറാണ് പ്രിൻസിപ്പല്‍ സെൻസസ് ഓഫീസർ. ഇതിന് കീഴില്‍ എ.ഡി.എം ജില്ലാ സെൻസസ് ഓഫീസറായും അഡീഷണല്‍ /ഡെപ്യൂട്ടി സെൻസസ് ഓഫീസർമാരും സബ്ഡിവിഷൻ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, എന്യുമറേറ്റർ, സൂപ്പർവൈസർമാർ എന്നിവരും പ്രവർത്തിക്കുന്നു.
ഭാരത സെൻസസ് 2027 ന്റെ ഭാഗമായി ഫീല്‍ഡ് ലെവല്‍ പരിശീലകർക്കുള്ള പരിശീലന പരിപാടി ജില്ലയില്‍ പൂർത്തിയായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group