Join News @ Iritty Whats App Group

ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: സി​നി​മാ​മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പേ​രെചോ​ദ്യം ചെ​യ്യും


ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: സി​നി​മാ​മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പേ​രെചോ​ദ്യം ചെ​യ്യും


കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് പ്ര​തി​യാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യും. ഒ​രു ന​ട​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ വ​നി​ത എ​ന്നി​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ന്‍ ര​ഞ്ജി​ത്തി​നെ ആ​രോ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. അ​റ​സ്റ്റ് മു​ന്‍​കൂ​ട്ടി ക​ണ്ട് ര​ഞ്ജി​ത്ത് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന സി​നി​മാ​സെ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കൂ​ടു​ത​ല്‍ ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ മൊ​ഴി​യെ​ടു​ക്കും. യു​വ​ന​ടി​യോ​ടു ര​ഞ്ജി​ത്ത് കാ​ര​വ​നി​ല്‍ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ കാ​ര്യം സി​നി​മാ​സെ​റ്റി​ലു​ള്ള​വ​രെ​ല്ലാം അ​റി​ഞ്ഞി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷൂ​ട്ടിം​ഗ് സൈ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

അ​തേ​സ​മ​യം, സം​ഭ​വം ന​ട​ന്നെ​ന്ന് പ​രാ​തി​യി​ലു​ള്ള കാ​ര​വ​ന്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​ര​വ​ന്‍റെ ഉ​ള്ളി​ല്‍ സി​സി​ടി​വി ഇ​ല്ലെ​ന്നാ​ണു ല​ഭ്യ​മാ​കു​ന്ന വി​വ​രം. കാ​ര​വ​ന് പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം ശ്ര​മം തു​ട​ങ്ങി. സ​ബ് ജ​യി​ലി​ല്‍ തു​ട​രു​ന്ന ര​ഞ്ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും ജാ​മ്യാ​പേ​ക്ഷ​യും നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ നാ​ളെ കോ​ട​തി​ക്കു​മു​ന്നി​ല്‍ വ​രു​മ്പോ​ള്‍ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.

ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​സി​നി​മാ​സെ​റ്റി​ലെ കാ​ര​വ​നി​ല്‍​വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണു ര​ഞ്ജി​ത്തി​ന്‍റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യു‌​ടെ പ​രാ​തി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കാ​ര​വ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നും ന​ടി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ഞ്ജി​ത്തി​നെ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍. ഉ​ഷ​യ്ക്കു മു​ന്പാ​കെ ഹാ​ജ​രാ​ക്കി. പ്ര​തി സ്ത്രീ ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു​മു​ള്ള പോ​ലീ​സി​ന്‍റെ വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്ക​ല്‍, ത​ട​ഞ്ഞു​വ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​റ​സ്റ്റി​നെ​ത്തു​ട​ര്‍​ന്ന് ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്‌​സ് യൂ​ണി​യ​നി​ല്‍​നി​ന്നും റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​നി​ല്‍​നി​ന്നും ഇ​യാ​ളെ പു​റ​ത്താ​ക്കി.

Post a Comment

Previous Post Next Post
Join Our Whats App Group