Join News @ Iritty Whats App Group

സ്നേ​ക്ക് പാ​ർ​ക്ക് സം​ഘം പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട നബീസയുടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി

സ്നേ​ക്ക് പാ​ർ​ക്ക് സം​ഘം പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട നബീസയുടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി


ത​ളി​പ്പ​റ​മ്പ്: പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട ന​ബീ​സ​യു​ടെ വീ​ട് എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് സം​ഘം സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ത​ളി​പ്പ​റ​മ്പ് മു​തു​കു​ട​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട ന​ബീ​സ​യു​ടെ വീ​ട് പ​റ​ശി​നി​ക്ക​ട​വ് എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂ ​ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

ത​ളി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര​ൻ, യു.​വി. വേ​ണു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രും വി​ദ​ഗ്ദ്ധ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.വീ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച സം​ഘം സ​മ​ഗ്ര സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി.

ദി​നം​പ്ര​തി ചൂ​ട് കൂ​ടു​ന്ന​തി​നാ​ൽ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടു​കാ​രോ​ടും നാ​ട്ടു​കാ​രോ​ടും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘം ന​ൽ​കി.

വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പാ​മ്പു​ക​ൾ ഒ​ളി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും സം​ഘം വി​ശ​ദീ​ക​രി​ച്ചു.
കൂ​ടാ​തെ, മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും പ​ട​ർ​ന്നു കാ​ടു​പി​ടി​ച്ച ക​ള ചെ​ടി​ക​ളെ വെ​ട്ടി​യൊ​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group