Join News @ Iritty Whats App Group

ചെറുവാഞ്ചേരിയില്‍ ജോലിക്കിടെ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റു; കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ യുവാവ് മരിച്ചു

ചെറുവാഞ്ചേരിയില്‍ ജോലിക്കിടെ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റു; കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ യുവാവ് മരിച്ചു


പാനൂർ : ചെറുവാഞ്ചേരിയില്‍ ജോലിക്കിടെ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരന്‍ മരിച്ചു. കടവത്തൂര്‍ എലിത്തോട് പടിഞ്ഞാറെ കല്ലുവയല്‍ വീട്ടില്‍ അമല്‍ ചന്ദ്രന്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.


ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതക്കമ്പികളില്‍ പ്ലാസ്റ്റിക് കേബിളുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതലൈനില്‍നിന്ന് ആഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: ചന്ദ്രന്‍. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങള്‍: അഖില്‍, അര്‍ജുന്‍

Post a Comment

أحدث أقدم
Join Our Whats App Group