Join News @ Iritty Whats App Group

ബാ​ങ്കിം​ഗ് ഇ​നി വാ​ട്സ് ആ​പ്പി​ലും: അ​ക്കൗ​ണ്ട് ബാ​ല​ൻ​സും, മി​നി സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ​ത്തോ​ളം സേ​വ​ന​ങ്ങ​ൾ; വി​ര​ൽ​ത്തു​മ്പി​ൽ സു​ര​ക്ഷി​ത​മാ​യ സേ​വ​ന​വുമായി എ​സ്ബി​ഐ

ബാ​ങ്കിം​ഗ് ഇ​നി വാ​ട്സ് ആ​പ്പി​ലും: അ​ക്കൗ​ണ്ട് ബാ​ല​ൻ​സും, മി​നി സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ​ത്തോ​ളം സേ​വ​ന​ങ്ങ​ൾ; വി​ര​ൽ​ത്തു​മ്പി​ൽ സു​ര​ക്ഷി​ത​മാ​യ സേ​വ​ന​വുമായി എ​സ്ബി​ഐ


പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് രം​ഗ​ത്ത് പു​തി​യ മു​ന്നേ​റ്റ​വു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് ശാ​ഖ​ക​ളി​ലോ എ​ടി​എ​മ്മി​ലോ പോ​കാ​തെ ത​ന്നെ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​യി വാ​ട്ട്‌​സ്ആ​പ്പ് ബാ​ങ്കിം​ഗ് സേ​വ​നം വി​പു​ലീ​ക​രി​ച്ചു. അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത് മു​ത​ൽ മി​നി സ്റ്റേ​റ്റ്‌​മെ​ന്റ് എ​ടു​ക്കു​ന്ന​ത് വ​രെ​യു​ള്ള പ​ത്തോ​ളം സേ​വ​ന​ങ്ങ​ളാ​ണ് വാ​ട്ട്‌​സ്ആ​പ്പ് വ​ഴി ല​ഭ്യ​മാ​കു​ക.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ധം
എ​സ്.​ബി.​ഐ വാ​ട്ട്‌​സ്ആ​പ്പ് ബാ​ങ്കിം​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് ഒ​രു എ​സ്എം​എ​സ് അ​യ​ച്ച് സേ​വ​നം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ഇ​തി​നാ​യി ‘WAREG Account Number’ എ​ന്ന് ടൈ​പ്പ് ചെ​യ്ത് +91 7208933148 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്എം​എ​സ് അ​യയ്​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​ക്കൗ​ണ്ട് ന​മ്പ​ർ 123456789 ആ​ണെ​ങ്കി​ൽ, WAREG 123456789 എ​ന്നാ​ണ് സ​ന്ദേ​ശം അ​യ​ക്കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ ബാ​ങ്കി​ൽ നി​ന്ന് സ്ഥി​രീ​ക​ര​ണ സ​ന്ദേ​ശം ല​ഭി​ക്കും.

സേ​വ​ന​ങ്ങ​ൾ എ​ങ്ങ​നെ​യൊ​ക്കെ?
വി​ജ​യ​ക​ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം +91 9022690226 എ​ന്ന ന​മ്പ​റി​ലേ​ക്ക് ‘Hi’ എ​ന്ന് വാ​ട്ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ന്ന​തോ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്ക​ൽ, അ​വ​സാ​ന​ത്തെ പ​ത്ത് ഇ​ട​പാ​ടു​ക​ളു​ടെ മി​നി സ്റ്റേ​റ്റ്‌​മെ​ന്‍റ് 250 ഇ​ട​പാ​ടു​ക​ൾ വ​രെ​യു​ള്ള അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്‌​മെ​ന്‍റ് എ​ന്നി​വ ഇ​തി​ലൂ​ടെ നേ​ടാം. കൂ​ടാ​തെ പെ​ൻ​ഷ​ൻ സ്ലി​പ്പ്, ഭ​വ​ന-​വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളു​ടെ പ​ലി​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ട്.

വാ​യ്പ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ൾ, എ​ൻ​ആ​ർ​ഐ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും വാ​ട്ട്‌​സ്ആ​പ്പി​ലൂ​ടെ അ​റി​യാ​ൻ സാ​ധി​ക്കും. എ​ടി​എം കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ടാ​ൽ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നും അ​ടു​ത്തു​ള്ള എ​ടി​എം സെ​ന്‍ററു​ക​ളും ബാ​ങ്ക് ശാ​ഖ​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടും. സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യി ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ വാ​ട്ട്‌​സ്ആ​പ്പ് ബാ​ങ്കിം​ഗ് സ​ഹാ​യി​ക്കു​മെ​ന്ന് എ​സ്ബി​ഐ അ​റി​യി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group