Join News @ Iritty Whats App Group

ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​ര​മു​ള​ള വി​വാ​ഹം; വ​ധു​വി​ന്‍റെ കൈ ​വ​ര​ന് പി​ടി​ച്ചു ന​ൽ​കി ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ; പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ലെ സം​തൃ​പ്തി ന​ൽ​കി​യ നി​മി​ഷം

ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​ര​മു​ള​ള വി​വാ​ഹം; വ​ധു​വി​ന്‍റെ കൈ ​വ​ര​ന് പി​ടി​ച്ചു ന​ൽ​കി ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ; പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ലെ സം​തൃ​പ്തി ന​ൽ​കി​യ നി​മി​ഷം


മു​ണ്ട​ക്ക​യം: ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​ത്തി​ൽ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് വ​ര​ന് ന​ൽ​കി വൈ​ദി​ക​ൻ. ത​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന പാ​ർ​വ​തി​യെ​യാ​ണ് വൈ​ദി​ക​ൻ വി​വാ​ഹ​വേ​ദി​യി​ൽ​വ​ച്ച് കൈ ​പി​ടി​ച്ച് വ​ര​നെ ഏ​ൽ​പ്പി​ച്ച​ത്. ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡം​ഗം കൂ​ടി​യാ​യ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ലാ​ണ് മാ​തൃ​ക​യാ​യി മാ​റി​യ വൈ​ദി​ക​ൻ.

മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ ബെ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ ഒ​രു വ​യ​സു​ള്ള​പ്പോ​ഴാ​ണ് പാ​ർ​വ​തി എ​ത്തു​ന്ന​ത്. അ​ന്നു​മു​ത​ൽ പി​താ​വി​ന്‍റെ സ്ഥാ​ന​ത്താ​യി​രു​ന്നു അ​വ​ൾ​ക്ക് ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ. ശ്രീ​ക്കു​ട്ടി എ​ന്നാ​യി​രു​ന്നു അ​വ​ളെ ഫാ. ​റോ​യി വി​ളി​ച്ചി​രു​ന്ന​ത്. വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് വ​ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് വ​ണ്ട​ൻ​പ​താ​ൽ സെ​ന്‍റ് പോ​ൾ​സ് പ​ള​ളി​യു​ടെ പാ​രി​ഷ്ഹാ​ളി​ൽ ക​ട്ട​പ്പ​ന സ്വ​ദേ​ശി അ​ന​ന്തു പാ​ർ​വ​തി​യു​ടെ ക​ഴു​ത്തി​ൽ താ​ലി​ചാ​ർ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ കൈ​പി​ടി​ച്ച് വ​ര​നെ ഏ​ൽ​പ്പി​ക്കേ​ണ്ട​ത് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വാ​ണ്. ഈ ​ചു​മ​ത​ല​യാ​ണ് സ​ന്തോ​ഷ​ത്തോ​ടെ ഫാ. ​റോ​യി ഏ​റ്റെ​ടു​ത്ത​ത്. പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സം​തൃ​പ്തി ന​ൽ​കി​യ നി​മി​ഷം എ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Post a Comment

أحدث أقدم
Join Our Whats App Group