Join News @ Iritty Whats App Group

ടിഎംസിക്കാരെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മമത ബാനർജി; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതികരണം

ടിഎംസിക്കാരെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മമത ബാനർജി; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതികരണം


കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ​ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ ചൊല്ലി വിവാദം. ഷായുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, കേന്ദ്ര ആഭ്യന്തര മന്ത്രിപദത്തിലിരിക്കെ അമിത് ഷായ്ക്ക് ഇത്തരം പ്രസ്താവനകൾ നടത്താനാകില്ലെന്നും മമത പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗും, കേന്ദ്രമന്ത്രി ജെ പി നദ്ദയും ഇന്ന് ബിജെപിക്കായി ബം​ഗാളിൽ പ്രചാരണത്തിനെത്തി. തൃണമൂൽ കോൺ​ഗ്രസിന് പിന്തുണ അറിയിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ ഇന്ന് ബം​ഗാളിലെത്തി.

ഹൂ​ഗ്ലിയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതിന് അറസ്റ്റിലായവരിൽ ഒരാൾ അസം ബിജെപി ഉപാധ്യക്ഷനാണെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു, ദൃശ്യങ്ങളും പുറത്തുവിട്ടു. അഴിമതിയിൽ ബിജെപിയോടൊപ്പം തന്നെയാണ് തൃണമൂൽ കോൺ​ഗ്രസെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കൊൽക്കത്തയിൽ റാലിയിൽ പറഞ്ഞു. രാഹുൽ ബം​ഗാളിൽ പ്രചാരണം നടത്തുന്നത് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മാത്രമാണെന്ന് ബിജെപി വിമർശിച്ചു. മറ്റന്നാളാണ് ബംഗാളിൽ രണ്ടാംഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group