Join News @ Iritty Whats App Group

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബാധിക്കില്ല ,കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബാധിക്കില്ല ,കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും


ണ്ണൂർ: ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു .എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങള്‍ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ദളിത് സംഘടനകളും എസ് യു സി ഐ , എസ്ഡിപിഐ, വെല്‍ഫെയർ പാർട്ടി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹർത്താലില്‍ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല പതിവ് പോലെ സർവ്വീസ് ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകമ്പോളങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി പറഞ്ഞു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപെട്ടുകൊണ്ടുള്ള ഹർത്താലിനെതിരെയുള്ള നിലപാടാണ് ഇരു സംഘടനകളും സ്വീകരിക്കുന്നത്. സി.പി എം , കോണ്‍ഗ്രസ്, ബിജെപി മുസ്‌ലിം ലീഗ്, സിപിഐ തുടങ്ങി മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു രംഗത്തുവന്നിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group