Join News @ Iritty Whats App Group

മുസ്ലിം ലീ​ഗ് നിർമിച്ച് നൽകിയ വീടുകളുടെ ​ഗൃപ്രവേശന ചടങ്ങ് നാളെ, സന്ദർശനം ഒഴിവാക്കണമെന്ന് നേതൃത്വം

മുസ്ലിം ലീ​ഗ് നിർമിച്ച് നൽകിയ വീടുകളുടെ ​ഗൃപ്രവേശന ചടങ്ങ് നാളെ, സന്ദർശനം ഒഴിവാക്കണമെന്ന് നേതൃത്വം


കൽപ്പറ്റ:ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളിൽ നാളെ ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് കുടുംബങ്ങൾ താമസം ആരംഭിക്കുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ നാളത്തെ ചടങ്ങിൽ പങ്കെടുക്കും. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് തൃക്കെപ്പറ്റയിലെ മിനി ടൗൺഷിപ്പിൽ പ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നൽകിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group