Join News @ Iritty Whats App Group

പരശുറാം എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെൻ്റിൽ മോഷണം, യുവതിയുടെ മാലയും ഫോണുമായി മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി

പരശുറാം എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെൻ്റിൽ മോഷണം, യുവതിയുടെ മാലയും ഫോണുമായി മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി


തിരുവനന്തപുരം:ട്രെയിനിൽ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി പരശുരാം എക്‌സ്‌പ്രസിലായിരുന്നു സംഭവം. ട്രയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോൾ ജനറൽ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ് പിടിച്ചു പറിച്ചെന്നാണ് പരാതി. യുവതി പെട്ടെന്ന് കൈകൊണ്ട് മൊബൈൽ ഫോൺ തട്ടി താഴെയിട്ടു. ഇതോടെ മാലയുമായി പ്രതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി. മാല പിടിച്ചു പറിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ട്രയിൻ തിരുവനന്തപുരം സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങിയ യുവതി ബന്ധുക്കൾക്കൊപ്പം തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചു.

ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം രാത്രിയോടെ യുവതി തുമ്പ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു. ട്രെയിനിനുള്ളിൽ നടന്ന സംഭവമായതിനാൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group