Join News @ Iritty Whats App Group

കെപിസിസി പ്രസിഡന്റിന്റെ പേരിൽ വ്യാജകത്ത്; കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു

കെപിസിസി പ്രസിഡന്റിന്റെ പേരിൽ വ്യാജകത്ത്; കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു


കണ്ണൂർ:കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സൈബർ പൊലീസ് ആണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്താണ് വ്യാജകത്ത് ഇറങ്ങിയത്. കണ്ണൂരിൽ സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.</p><p>സണ്ണി ജോസഫ് എഐസിസിക്ക് അയച്ച കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group