Join News @ Iritty Whats App Group

“ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​രു​ത്’; രാ​ഷ്‌ട്രപ​തി​ക്കും ചീ​ഫ് ജ​സ്റ്റീ​സി​നും നി​വേ​ദ​നം ന​ല്‍​കി അ​തി​ജീ​വി​ത

“ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​രു​ത്’; രാ​ഷ്‌ട്രപ​തി​ക്കും ചീ​ഫ് ജ​സ്റ്റീ​സി​നും നി​വേ​ദ​നം ന​ല്‍​കി അ​തി​ജീ​വി​ത


കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രെ അ​തി​ജീ​വി​ത. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌​ട്ര​പ​തി​ക്കും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നും നി​വേ​ദ​നം ന​ല്‍​കി. മെ​മ്മ​റി കാ​ര്‍​ഡി​ലെ നി​യ​മ വി​രു​ദ്ധ പ​രി​ശോ​ധ​ന​യി​ല്‍ ജ​ഡ്ജി ഭാ​ഗ​മാ​ണെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ പ​രാ​തി. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ശു​പാ​ര്‍​ശ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം.

കേ​സി​ല്‍ ത​നി​ക്ക് നീ​തി ല​ഭി​ച്ചി​ല്ല എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​തി​ജീ​വി​ത ഉ​ന്ന​യി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ന്റെ ഭാ​ഗ​മാ​ണ് ജ​ഡ്ജി​യാ​യ ഹ​ണി എം. ​വ​ര്‍​ഗീ​സ്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന ആ​ശ​ങ്ക ത​നി​ക്ക് ഇ​പ്പോ​ഴു​മു​ണ്ട്.

ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ വി​ട്ടു​കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ത​നി​ക്ക് കേ​സി​ല്‍ നീ​തി ല​ഭി​ച്ചി​ല്ല എ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും നി​യ​മ​മ​ന്ത്രി​ക്കും അ​തി​ജീ​വി​ത പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ ഹൈ​ക്കോ​ട​തി ജ​ഡ്ജി ആ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി കൊ​ളീ​ജി​യം ക​ഴി​ഞ്ഞ ദി​വ​സം ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. ജി​ല്ലാ ജ​ഡ്ജി​മാ​രു​ടെ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ശി​പാ​ര്‍​ശ. അ​ഞ്ച് ജ​ഡ്ജി​മാ​രെ​യാ​ണ് ഹൈ​ക്കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group